ഇറ്റലിയില്‍ പൊതുകുര്‍ബാന മെയ് 18 മുതല്‍

റോം: ഇറ്റലിയില്‍ പൊതുകുര്‍ബാനകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും. ഗവണ്‍മെന്റ് നല്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ടായിരിക്കും കുര്‍ബാനകള്‍ പുനരാരംഭിക്കുകയെന്ന് ഇറ്റലിയിലെ മെത്രാന്‍ സമിതി ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ദേവാലയം ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം, പങ്കെടുക്കുന്നവര്‍ മാസ്‌ക്ക് ധരിച്ചിരിക്കണം, അകലം പാലിച്ചിരിക്കണം, ദിവ്യകാരുണ്യം വിതരണം ചെയ്യുന്നവര്‍ മാസ്‌ക്ക് ധരിച്ചിരിക്കണം, കൈകളില്‍ മാത്രമേ ദിവ്യകാരുണ്യം നല്കാവൂ എന്നിവയെല്ലാമാണ് പൊതുനിര്‍േേദ്ദശങ്ങളില്‍ പെടുന്നത്.

ദേവാലയ കവാടങ്ങളില്‍ സാനിറ്റൈസര്‍ വച്ചിരിക്കണമെന്നും കൂടാതെ സമാധാനാശംസയും ഹോളിവാട്ടറും ഉണ്ടാവില്ലെന്നും പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് എട്ട് മുതല്‍ റോം രൂപതയില്‍ കുര്‍ബാനകള്‍ റദ്ദ് ചെയ്തിരി്ക്കുകയായിരുന്നു.