പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ വാക്കുകളെ മുന്‍നിര്‍ത്തി തട്ടിക്കൂട്ട് സമാധാനചര്‍ച്ചകള്‍ നടത്തുകയല്ല ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടതെന്നും അപ്പോഴാണ് നിലനില്‍ക്കുന്ന സമാധാനത്തിന് കളമൊരുങ്ങുകയുള്ളൂവെന്നും സീറോ മലബാര്‍ കാത്തലിക് ഫെഡറേഷന്. ആസന്നമായ അപകടം ചൂണ്ടിക്കാണിക്കുന്ന പിതാവിന്റെ വാക്കുകള്‍ കാലഘട്ടത്തിന്റെ പ്രവാചകശബ്ദമാണ്. പിതാവ് ഉന്നയിച്ച പ്രശ്നങ്ങള്‍ അതിന്റെ ഗൗരവം നഷ്ടപ്പെടുത്താതെ പഠിക്കുകയും നടപടികള്‍ കൈക്കൊള്ളുകയുമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും ചെയ്യേണ്ടതെന്നും സീറോ മലബാര്‍ കാത്തലിക് ഫെഡറേഷന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
by Vinayak Nirmal