നൂറ്റാണ്ടില്‍ ആദ്യമായി തീര്‍ത്ഥാടകരില്ലാതെ ഫാത്തിമാ മാതാവിന്റെ തിരുനാള്‍

ഫാത്തിമ: ഫാത്തിമാമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന മെയ് 13 ന് തീര്‍ത്ഥാടകസാന്നിധ്യമുണ്ടാവില്ലെന്ന് ഫാത്തിമാ ബിഷപ് അറിയിച്ചു. കര്‍ദിനാള്‍ അന്റോണിയോ മാര്‍ട്ടോ ഇതുസംബന്ധിച്ച പത്രക്കുറിപ്പ്ിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തീര്‍ത്ഥാടകരുടെ ശാരീരികസാന്നിധ്യമില്ലാതെയായിരിക്കും ഫാത്തിമായില്‍ തിരുനാള്‍ ആഘോഷിക്കുന്നത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം. മെയ് 12, 13 തീയതികളിലാണ് തിരുനാള്‍. മുന്‍കൂട്ടി കണക്കുകൂട്ടാന്‍ കഴിയാത്തത്രവിധം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇവിടെ വര്‍ഷം തോറും എത്തിക്കൊണ്ടിരിക്കുന്നത്.

24 രാഷ്ട്രങ്ങള്‍ മാര്‍ച്ചില്‍ഫാത്തിമാമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ടിരുന്നു.