സന്യാസം ഒരു ഒളിച്ചോട്ടമല്ല

സന്യാസം ഒരു ഒളിച്ചോട്ടമല്ല ;
ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്.
വിളിച്ച് വേർതിരിച്ചവനോടൊപ്പം ജീവതം
ആത്മീയാഘോഷമാക്കുന്ന ശ്രേഷ്ഠമായ അന്തസ്സ്.
സമർപ്പിതരെ എത്രമാത്രം അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുന്നുവോ,
അത്രമാത്രം അവർ അഭിഷേകവും
കരുത്തും ഉള്ളവരാകുന്നു.
അതാണ് ക്രൈസ്തവ പാരമ്പര്യം.
പ്രാർത്ഥനയുടെയും രൂപാന്തരീകരണത്തിൻ്റെയും താബോറിൽ
മാത്രം ഒതുങ്ങി കഴിയാനുള്ളതല്ല
സന്യാസ ജീവിതം.
താബോറിൻ്റെ ആത്മീയതയും നെഞ്ചിലേറ്റി
ജീവിത യാഥാർത്ഥ്യങ്ങളുടെ താഴ് വരയിൽ
അമ്മയും സഹോദരിയും ആയി
മാറുമ്പോളാണ് വിളിക്കുള്ളിലെ
ദൈവ നിയോഗത്തിലേക്കവൾ എത്തുന്നത്.
ശിശുസഹജമായ ആശ്രയത്വത്തിലും
അന്ധമായ അനുസരണത്തിലും
താപസ വ്രതങ്ങളെ ആത്മീയ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാൻ…
ക്രിസ്തുവിനെ
തളളി പറയുന്നവരുടെ
മുൻപിലും അവനെ അള്ളിപ്പിടിച്ചിരിക്കാൻ…
സമർപ്പിത സോദരർക്ക് കൃപയുണ്ടാകട്ടെ.
“വാസസ്ഥലം എവിടെയാണന്നതിലല്ല;
ജീവിതം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിലാണ് താപസം പൂർണ്ണമാകുന്നത് “
മാധ്യമവേട്ടകളും തീവ്രവാദത്തിൻ്റെ ഭീഷണികളും വിട്ടൊഴിയാതെ പൗരോഹിത്യ സന്യാസജീവിതങ്ങളെ താറടിക്കുമ്പോൾ
ഒന്നോർക്കുക….
പ്രിയരേ… ഇതു കൊണ്ട് തകർക്കാവുന്നതല്ല സമർപ്പിത ജീവിതവും,
അതിലൂടെ ലോകത്തിലേക്കൊഴുകുന്ന നന്മകളും.
Jincy Santhosh