പിതൃഭവനത്തിലേയ്ക്കുള്ള(ജറുസലെം ദേവാലയത്തിലേക്ക്) ഈശോയുടെ
ആദ്യത്തെ കാൽവെയ്പ്പ്…….!
മകൻ്റെയും അമ്മയുടെയും ….
രണ്ടു സമർപ്പണങ്ങൾ..!
പരിശുദ്ധ അമ്മയുടെ നിർമ്മല കരങ്ങളാൽ
പിതൃഭവനത്തിലേയ്ക്കാനയിക്കപ്പെട്ട
ദൈവപുത്രൻ…..
മനുഷ്യവർഗ്ഗം മുഴുവനും മറിയം വഴി ഈശോയിലേയ്ക്ക്,
സമർപ്പണ പരമ്പരയുടെ ആദ്യ ദളം.
യേശുവിൻ്റെ വളർച്ചയുടെ പടവുകളിൽ
മറിയം അവനെ കൈ പിടിച്ചു നടത്തി.
അവൾ ദരിദ്രയും (ലൂക്കാ 2:24)
അഭയാർത്ഥിയും (മത്തായി 2:13)
ആയിരുന്നപ്പോഴും മകനു വേണ്ടി
എത്രമാത്രം ത്യാഗം അനുഭവിച്ചിട്ടുണ്ടാകണം
മനുഷ്യൻ്റെ സ്വപ്നങ്ങളൊക്കെ പരിമിതങ്ങളാണ്.
ദൈവത്തിൻ്റെ സ്വപ്നങ്ങളോ അപരിമിതങ്ങളും.
ആ ദൈവീക സ്വപ്നസാക്ഷാത്കാരത്തിന്
നമ്മളെയും മക്കളെയും സമർപ്പിക്കണം.
മറിയം അതാണ് ചെയ്തത്.
ദൈവ പിതാവിൻ്റെ സ്വപ്നങ്ങൾക്കനുസരിച്ച്,
തൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ അവൾ അവസാനം വരേയും പരിശ്രമിച്ചു.
സ്വർഗ്ഗരാജ്യത്തിൻ്റെ പ്രഘോഷണമാണ് നമ്മിൽ നിക്ഷിപ്തമായ ദൗത്യം.
ജീവിതത്തിലെ ഏതു നിസ്സാര പ്രവൃത്തി പോലും ഈ ദൗത്യത്തെ നാം ഉൾക്കൊണ്ടിട്ടുണ്ടോ എന്നു ലോകത്തോട് ഉദ്ഘോഷിക്കുന്നു.
ജീവിതത്തിലെ അവഗണിക്കപ്പെടാവുന്ന അനുഭവങ്ങളിൽ പോലും…
ഈ ദൗത്യത്തിൻ്റെ കനൽ കിടപ്പുണ്ട്.
ചിലർ അതിനെ ചികഞ്ഞെടുത്ത് ഊതിക്കത്തിക്കുന്നു.
മറ്റു ചിലർ മുകളിൽ ഇനിയും ചാരം മൂടിയിട് അവഗണനയുടെ മരുഭൂമി തീർത്ത്
ഹൃദയത്തിലെ സ്വർഗീയ ദൗത്യത്തെ മറന്നുകളയുന്നു.
‘മറവി’ സോദോമിൻ്റെ അവസ്ഥയിലേക്ക്
നിലംപതിക്കുന്നു.
പകരക്കാരനാകേണ്ടവൻ
അധഃപതിക്കുന്ന കാഴ്ച സ്വർഗ്ഗത്തിൻ്റെ കണ്ണീരായി മാറും….
“സുവിശേഷ മായാലേ
സുവിശേഷമേകാനാകൂ….. ‘”
Jincy Santhosh