മറിയം ഒരു വെല്ലുവിളി

യേശുവിൻ്റെ പ്രബോധനങ്ങളിലും
അത്ഭുത പ്രവർത്തികളിലും വിസ്മയം പൂണ്ട
ജനത്തിൻ്റെ മധ്യേ നിന്ന് പെണ്ണൊരുവൾ പ്രവചിച്ചു.
“നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ “
(ലൂക്കാ 11:27-28)
“കണ്ടാലും ഇപ്പോൾ മുതൽ
എല്ലാ തലമുറകളും എന്നെ ഭാഗ്യവതി
എന്നു വാഴ്ത്തും ” എന്ന തന്നെക്കുറിച്ചുള്ള മറിയത്തിൻ്റെ പ്രവചനം അവളുടെ കാലത്തു തന്നെ നിറവേറി.
മനുഷ്യൻ്റെ മുന്നിൽ കുനിയാതെ
ദൈവ തിരുമുമ്പിൽ തല ചായ്ച്ച പുണ്യവതി.
അവൾ ദൈവത്തെ ജീവനു തുല്യം സ്നേഹിക്കുകയും ദൈവത്തിനു വേണ്ടി
വചനം അനുസരിച്ച് നിലകൊള്ളുകയും ചെയ്തുവെന്ന ഒറ്റക്കാരണത്താലാണ്
അവൾ ഭാഗ്യവതിയായത്.
മഹാ പരിശുദ്ധനായ ദൈവത്തെ
കേവലം ഒരു മനുഷ്യ സ്ത്രീ….
ഒൻപതു മാസം ഉദരത്തിൽ വഹിക്കുകയും
പാലൂട്ടി വളർത്തുകയും ചെയ്യുക എന്നത്
മഹാത്ഭുതം തന്നെ.
മറിയം മനുഷ്യരുടെ പ്രീതി സമ്പാദിക്കാനുള്ള തത്രപ്പാടിൽ ഒരിക്കലും മുഴുകിയിരുന്നില്ല.
അങ്ങനെയൊരു വിചാരം അവളിൽ ഉണ്ടായിരുന്നെങ്കിൽ ആ ദിവ്യ ഗർഭത്തിനു അവൾ സമ്മതം മൂളുമായിരുന്നില്ല .
അംഗീകാരത്തിനും പ്രശ്സ്തിയ്ക്കും വേണ്ടി
പരസ്യങ്ങളുടെ വിവിധ ഭാവമുഖങ്ങൾ
പരതുന്ന ഇക്കാലഘട്ടത്തിന് മറിയം
ഒരു വെല്ലുവിളി തന്നെയാണ്.
“ആത്മപ്രശംസ ചെയ്യരുത്.
മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ.
അന്യൻ്റെ നാവാണ്…..;
നിൻ്റെ നാവല്ല അതു ചെയ്യണ്ടത്. “
(സുഭാഷിതങ്ങൾ 27: 2)
Jincy Santhosh