പാതിരാക്കോഴി കൂവിയുണർത്തിയ
ഒരുക്ക ദിനത്തിൻ്റെ പുലരിയിൽ….
നമ്മുടെ അഹങ്കാരത്തിനും, സ്വാർത്ഥതയ്ക്കും പരിഹാരമായി….
പ്രഹരങ്ങളും പരിഹാസവുമേറ്റ് തൻ്റെ പ്രിയ മകൻ ……
പ്രത്തോറിയത്തിനു വെളിയിൽ
ശത്രുക്കളുടെ അലമുറകൾക്കിടയിൽ ….
കാൽവരിയിലേക്കുള്ള സഹനയാത്രയുടെ
തയ്യാറെടുപ്പ് നടക്കുന്നു.
മൂന്നാണ്ടു കൂടെ നടന്ന…..,
സഭയെ നയിക്കാൻ പാറ പോലെ ചങ്കുറപ്പുള്ളവൻ……..
വെറും ഒരു ദാസി പെണ്ണിൻ്റെ ചോദ്യത്തിനു മുൻപിൽ ….
തൻ്റെ മകനെ മൂന്നാവൃത്തി തള്ളി പറഞ്ഞപ്പോൾ……
പത്രോസിനെ തൻ്റെ ചങ്കോടു
ചേർത്തു പിടിച്ച മറിയം.
ആരെയും ഒരുനാളും തള്ളിക്കളയാനാവില്ലെന്ന സ്നേഹ മന്ത്രവുമായി സഹന വേനലിൽ പൊരിഞ്ഞൊരമ്മ …..
എല്ലാവരും നിന്നെ തള്ളിക്കളഞ്ഞാലും
ഞാൻ നിന്നെ തള്ളിക്കളയുകയില്ലെന്ന്
പറയാനുള്ള കൃപയുടെ നിറവ്’…..
എൻ്റെ മകനെ തള്ളിപ്പറഞ്ഞവനെ
ഞാനും തള്ളിക്കളയുന്നു എന്ന
മാനുഷിക നിലപാട് തിരുത്തി
തള്ളുന്നവനെ ഉള്ളിൽ കൊള്ളാനുള്ള
അമ്മ മറിയത്തിൻ്റെ സ്നേഹ ഭാവം.
ജീവിത യാതനകളുടെ കാൽവരികയറാൻ…
തന്നോടൊപ്പം പദയാത്രയിൽ പങ്കുകൊള്ളാൻ ഒരുക്കമുള്ളവരെ
കണ്ടെത്താൻ കൊതിക്കുന്ന
മാതൃഹൃദയം നമ്മോടു മന്ത്രിക്കുന്നതിതാണ്.
“പാപത്തിനെതിരായിട്ടുള്ള സമരത്തിൽ നിങ്ങൾക്കിനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല.”
(ഹെബ്രാ 11:4)
Jincy Santhosh