വിളി കേൾക്കുന്ന ഒരമ്മ

ഒരു കിടങ്ങിൽ ബന്ധിതനായി തൂങ്ങി കിടക്കുന്ന ക്രിസ്തു
ശിക്ഷിച്ചാനന്ദിച്ചവരൊക്കെ വിശ്രമിക്കാൻ പോയ നേരം………
തിരുരക്ത ഗന്ധവും വേദനയാൽ പുളയുന്ന അവൻ്റെ നെടുവീർപ്പുകളുംതിരിച്ചറിഞ്ഞ് അടക്കപ്പെട്ട കിടങ്ങിനു മുകൾ പരപ്പിൽ തലചേർത്ത്
മകൻ്റെ ഹൃദയതുടിപ്പിനും ശ്വാസനിശ്വാസങ്ങൾക്കും കാതോർക്കുന്ന
അമ്മ……
അമ്മയുടെ പദചലനങ്ങളെയും
ഹൃദയവ്യഥയുടെ ആഴത്തെയും
തിരിച്ചറിയുന്ന മകൻ…….
നിറമിഴികളോടെയല്ലാതെ ഞാനീ രംഗം ധ്യാനിച്ചിട്ടില്ല ഇതുവരെ …..
ഇതെഴുതുമ്പോഴും …….
മാതൃ പുത്ര ബന്ധത്തിൻ്റെ മഹത്വം മനസ്സിലാക്കുവാൻ തക്ക വികാര സമുദ്രത്തിൻ്റെ പൂർണ്ണരൂപമാണ് അവിടെ
ഒറ്റ ഫ്രെയിമിൽ അവതരിപ്പിക്കുന്നത്.
സഹനാനുഭവങ്ങളിൽ പോലും
മാതൃ സ്നേഹ പാരമ്യത്തിൻ്റെ വർണ്ണശബളത
ആവോളം വാരി വിതറാൻ
അമ്മ മറിയത്തിന് സാധിച്ചു.
ഒരു സങ്കട വേനലിനും അവളെ ഇല്ലായ്മ ചെയ്യാനാവില്ലന്നതാണ് വാസ്തവം.
മിഴി നിറയുമ്പോൾ …..
മനമിടറുമ്പോൾ ….
‘അമ്മേ’ എന്നു ഉള്ളുതുറന്നു വിളിച്ചാൽ ….
വിളി കേൾക്കുന്ന ഒരമ്മ നമുക്കുണ്ടെന്നതാണ് ഒരു ക്രിസ്ത്യാനിയുടെ സ്വകാര്യ അഹങ്കാരം.
നിൻ്റെ അലച്ചിലുകൾ……, ഒറ്റപ്പെടലുകൾ ….,
ജീവിതയാത്രയിലെ സഹന യാമങ്ങളിലെല്ലാം
അമ്മയുടെ അരികെ ശാന്തമായിരിക്കുക .
അവൾ നിന്നെ മാറോട് ചേർക്കും.. ,
അവൾ സ്വന്തമാക്കിയ കൃപയുടെ നീർച്ചാലുകൾ നിന്നിലേക്ക് ഒഴുക്കും……,
പിന്നെ… ………
നിൻ്റെജീവിതം ഒരു നിറബലിയായി …..
അവൾ മകനു സമർപ്പിക്കും.
അവളുടെ സ്നേഹവലയത്തിൽ നിന്നും സ്വതന്ത്രനാവാൻ പിന്നെ നീആഗ്രഹിക്കില്ല.
Jincy Santhosh