വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ രണ്ടുമുതല്‍ ആറുവരെ തീയതികളിലായി സൈപ്രസും ഗ്രീസും സന്ദര്‍ശിക്കും. മെഡിറ്ററേനിയന്‍ രാജ്യങ്ങളിലേക്കുള്ള ഈ പര്യടനത്തെക്കുറിച്ച് ഇന്നലെയാണ് വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായത്. വിശുദ്ധ പൗലോസ് അപ്പസ്തോലന് സന്ദര്ശിച്ചിട്ടുള്ളവയാണ് ഈ രണ്ടുരാജ്യങ്ങളും.
സൈപ്രസ് സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. 2010 ല്‍ ബെനഡിക്ട് പതിനാറാമന്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ലെസ്ബോസിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടാം തവണയാണ് പോകുന്നത്. കഴിഞ്ഞ വര്‍ഷം എക്യുമെനിക്കല്‍ പാത്രിയാര്‍ക്ക ബര്‍ത്തലോമിയോ ഒന്നാമനൊപ്പമാണ് മാര്‍പാപ്പ ഇവിടം സന്ദര്‍ശിച്ചത്. സൈപ്രസിലും ഗ്രീസിലും ഭൂരിപക്ഷവും ഗ്രീക്ക് ഓര്‍ത്തഡോസ്ക്സ് വിശ്വാസികളാണ്. സൈപ്രസില്‍ 72 ശതമാനവും ക്രൈസ്തവരും 25 ശതമാനവും മുസ്ലീങ്ങളുമാണ്.