കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വഞ്ചനാദിനം ആചരിക്കുന്നു

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വഞ്ചനാദിനം ആചരിക്കുന്നു. 80:20 ന്യൂനപക്ഷ ആനുകൂല്യ അനുപാതത്തിലുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വഞ്ചനാദിനാചരണം. സുപ്രീം കോടതിയില്‍ ഈ കേസില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കക്ഷി ചേരും.തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വഞ്ചനാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം ഇരിങ്ങാലക്കുടയില്‍ നിര്‍വഹിക്കും.