പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ ദുരിതം തുടരുന്നു

ലാഹോര്‍: പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ ദുരിതം തുടര്‍ക്കഥയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രൈസ്തവരും ഹിന്ദുക്കളും ഉള്‍പ്പടെയുള്ളവരുടെ ജീവിതം മുമ്പെത്തെക്കാളുമേറെ ദുരിതത്തിലാണ്.

നിര്‍ബന്ധിത മതപരിവര്‍ത്തനം, മതപീഡനം, ദൈവനിന്ദാക്കുറ്റം എന്നിവയ്‌ക്കെല്ലാം ഈ ന്യൂനപക്ഷങ്ങള്‍ വിധേയരാകുന്നുവെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിക്കുന്നു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഇവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല. സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലെ ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരകളായിക്കൊണ്ടിരിക്കുന്നു.

പഞ്ചാബില്‍ 14 വയസുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തട്ടിക്കൊണ്ടുപോയിട്ടുളള വിവാഹങ്ങളും നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

മനുഷ്യാവകാശസംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.