ഫാ. ജോസഫ് വരമ്പുങ്കല്‍ മലങ്കര സുറിയാനി കത്തോലിക്കാസഭാംഗമാണ്. പക്ഷേ അതോടൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമാണ്. കേരള കത്തോലിക്കാ വൈദികരിലെ ആദ്യത്തെ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറാണ് ഇദ്ദേഹം. പലരും ഏറ്റെടുക്കാന്‍ മടിക്കുന്ന ചുമതലയാണ് ഫാ. ജോസഫ് വരമ്പുങ്കല്‍ സന്തോഷത്തോടെ സ്വീകരിച്ചത്. പരിചയസമ്പന്നരും സന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുമുള്ള രണ്ട് അധ്യാപകരെ ഓരോ സ്കൂളിലും കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി നിയമിക്കും. ഓരോ സിപിഒയും പോലീസ് ഉദ്യോഗസ്ഥരുടെ ശരിയായ പരിശീലനത്തിന് വിധേയരാകുകയും പരിശീലനത്തിന് ശേഷം ഓണററി സബ് ഇന്‍സ്പെക്ടര്‍ പദവി നല്‍കുകയുമാണ് ചെയ്യുന്നത്.