ഡബ്ലിന്‍: ലോക്ക് ഡൗണും കോവിഡും മൂലം പൊതു കുര്‍ബാനകളും കൂദാശകളും മുടങ്ങികിടക്കുന്ന സാഹചര്യത്തിലും വിശ്വാസികളുടെ ആത്മീയാവശ്യം മുന്‍നിര്‍ത്തി സാമൂഹിക അകലം പാലിച്ചുകൊണ്ട് കുമ്പസാരത്തിന് അവസരം ഒരുക്കിയിരിക്കുകയാണ് ഫാ. പാറ്റ് മക്ന്ലെ. അച്ചന് നടത്തുന്ന കുമ്പസാരം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. ടാലാ, സെന്റ് മാര്‍ക്ക് ചര്‍ച്ചിലെ വൈദികനാണ് ഇദ്ദേഹം. ദിവസത്തില്‍ രണ്ടുതവണ ഓരോ മണിക്കൂറിലാണ് കുമ്പസാരത്തിനുള്ള സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസികള്‍ നിരവധി പേര് കുമ്പസാരത്തിന് എത്തുന്നുണ്ട്. ആത്മീയമായി ആളുകള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നതിന്റെ അടയാളമായിട്ടാണ് ഇത് കണക്കാക്കിപ്പോരുന്നത്.