വെച്ചുവിളമ്പാൻ മാത്രം വിധിക്കപ്പെട്ടവളുടെ ഉള്ളു തൊട്ടു നോക്കാൻ ശ്രമിക്കരുത്.
നീ വെന്തുരികി പോയേക്കാം…..
കാരണം അവൾ അണഞ്ഞുപോയ തീയുടെ കനലു പേറി
സ്വയം വേവുന്നവളാണ്.
വിശപ്പിൻ്റെ വിളി കനക്കുമ്പോൾ
ഒറ്റയ്ക്ക് അമ്മയില്ലാത്ത അടുക്കളയിൽ
കയറി നോക്കുക.
ആ ശൂന്യതയിൽ
നിനക്ക് ‘അമ്മ’ യെന്നപുണ്യമെന്താണന്ന് മനസ്സിലാവും.
ജീവിതത്തിൽ നിര തീർത്ത വേഷങ്ങൾ അരങ്ങൊഴിയും വരെ ആടിതീർത്തവൾ അനന്തതയിലേക്ക് മൺമറയുമ്പോൾ ….നിൻ്റെ കണ്ണിൽ അതു വരെ ഇല്ലാതിരുന്ന തിരിച്ചറിവുകളുടെ നക്ഷത്ര കൂട്ടമായി അവളുടെ ഓർമ്മകളും ചേക്കേറും.
കണ്ണടയും വരെ കാത്തിരിക്കരുത്
‘അവളെ ‘ മനസ്സിലാക്കാനും കരുതലോടെ സ്നേഹിക്കാനും .
അവളുടെ കണ്ണീർ പ്രാർത്ഥനകളാണ് നിൻ്റെ രക്ഷയുടെ കോട്ട.
അവളുടെ അധ്വാനമാണ് നിൻ്റെ ആരോഗ്യം.
അവളുടെ സ്നേഹത്തിൻ്റെ ഊഷ്മളതയാണ് നിൻ്റെ ഊർജ്ജം.
ജനിക്കാനും ജീവിക്കാനും ‘അവളെ ‘ അനുവദിക്കണം.
‘അവളോ’ളം നിന്നെ ആരും അറിഞ്ഞിട്ടില്ല
ലോകവനിതാ ദിന ആശംസകൾ
by Jincy santhosh