സെഹിയോൻ മാളിക

പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരെ അഭിഷേക അഗ്നി കൊണ്ട് നിറച്ച സ്ഥലമാണ് സെഹിയോൻ മാളികയുടെ മട്ടുപ്പാവ്.
അവിടെ വച്ച് തീ നാവുകളുടെ രൂപത്തിലാണ് ആദിമസഭ അഭിഷേകം ചെയ്യപ്പെട്ടത്.

നൂറ്റി ഇരുപതോളം വരുന്ന ശിഷ്യഗണം പരിശുദ്ധാത്മാവിനെ സ്വീകരിച്ചു എന്ന്
പുറം ലോകം അറിഞ്ഞതും മനുഷ്യരുടെ നാവിലൂടെയാണ്.
“ആത്മാവ് നൽകിയ ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി .”
സഭ രൂപപ്പെട്ടത് നാവ് എന്ന അവയവത്തിലൂടെയാണ്.
ലോകത്തിൻ്റെ നാനാഭാഗങ്ങളിലേക്ക് വിശ്വാസത്തിൻ്റെ അഗ്നി കൈമാറ്റം ചെയ്യപ്പെട്ടത് നാവിലൂടെയാണ്.

അതിനാൽ…. നിൻ്റെ ജീവിതവഴികളിലെ
ആത്മീയഉയർച്ചയുടെ പടവുകളിലെ ആദ്യപടി നിൻ്റെ നാവിൽ നിന്നു തുടങ്ങുക.

“നീ വില കെട്ടവ പറയാതെ
സത് വചനങ്ങൾ മാത്രം ഉച്ചരിച്ചാൽ….
നീ എൻ്റെ നാവു പോലെയാകും.”

നീ ആയിരിക്കുന്ന ജീവിത അവസ്ഥകളെ…,
നിൻ്റെ ശുശ്രൂഷാ മേഖലകളെ….,
വ്യക്തിപരമായ വിശ്വാസ ജീവിതത്തെ…
ശ്ലീഹന്മാരെ അഗ്നിയാൽ ഉറകൂട്ടിയ പ്രാർത്ഥനയുടെ മട്ടുപ്പാവിലേക്ക് വിശ്വാസത്തോടെ സമർപ്പിക്കുക.

പുതിയൊരു പെന്തക്കുസ്തായ്ക്ക് വഴിയൊരുക്കുക.

✍🏻Jincy Santhosh