വിശുദ്ധ മറിയം ത്രേസ്യ

ആത്മീയ മേഖലയിൽ കുടുംബങ്ങളെ എങ്ങനെ സൗഖ്യ പ്പെടുത്തണം എന്നതാണ് ഈ കാലഘട്ടത്തിൻറെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് .
കുടുംബത്തെ തൊട്ടുണർത്തി കൊണ്ടല്ലാതെ കുടുംബത്തെ ഒരു ദേവാലയം ആക്കി കൊണ്ടല്ലാതെ ഇത് സാധിക്കുകയില്ല .

തകർന്ന കുടുംബങ്ങളെ സാന്ത്വനിപ്പിച്ചു൦ ശുശ്രൂഷിച്ചും തിരുക്കുടുംബം ആക്കുന്നതിന് ആയിരുന്നു വിശുദ്ധ മറിയം ത്രേസ്യ ത൯െറ ജീവിതദൗത്യം കണ്ടെത്തിയത് .താൻ രൂപംകൊടുത്ത സന്യാസിനി സമൂഹം ഗാർഹിക അപ്പസ്തോലിക ദൗത്യം ആണ് ഏറ്റെടുക്കേണ്ടത് എന്ന ഉൾവിളി കുടുംബങ്ങളുടെ പുണ്യവതി എന്ന് ജീവിച്ചിരിക്കുമ്പോൾതന്നെ കീർത്തി നേടിയ മറിയംത്രേസ്യയിൽ പ്രകടമായിരുന്നു .
ഇതാണ് മറിയം ത്രേസ്യയുടെ ഉജ്ജ്വലമായ വ്യക്തിത്വത്തെ അനന്യ മാക്കിയത് .കുരിശിൻെറ തണലിൽ ആണ് ആ ജീവിതം വളർന്നതും പുഷ്പിച്ചതും .ക്രിസ്തുവിൻെറ പഞ്ചശരങ്ങൾ കഠിന തപസ്സിലൂടെ സ്വന്തം ദുർബലമായ ശരീരത്തിൽ അവൾ ഏറ്റുവാങ്ങി .വ്രണിത ശുശ്രൂഷകനായ യേശുവുമായുള്ള ആത്മീയ ലയനത്താൽ ലഭിച്ച മുറിവുകൾ മറ്റുള്ളവരുടെ മുറിവുകളെ ശുശ്രൂഷിക്കാൻ അവൾക്ക് ശക്തിപകർന്നു .

ഒഴുക്കിനെതിരെ ദൈവഹിതപ്രകാരം നീന്താനുള്ള വിശ്വാസത്തിൻറെ സാഹസിക യാത്രയായിരുന്നു മറിയം ത്രേസ്യയുടെ ആത്മീയത .അമ്മ മനസ്സുമായി കുടുംബങ്ങളിലേക്ക് ഓടിയെത്തി അഭയം നൽകാൻ മറിയം ത്രേസ്യ പ്രദർശിപ്പിച്ച ആർദ്രതയുടെ അംഗീകാരമാണ് ഈ വിശുദ്ധ പദവി .ലോകമെമ്പാടുമുള്ള ദേവാലയങ്ങളുടെ അൾത്താരകളിൽ ഇന്ന് വണങ്ങപ്പെടുന്ന സഞ്ചരിക്കുന്ന സക്രാരി ആയിരുന്ന അമ്മ നമുക്കോരോരുത്തർക്കുംവേണ്ടി ദൈവസന്നിധിയിൽ മാദ്ധ്യസ്ഥം വഹിക്കും .

✍🏻Jincy Santhosh