ചൂടാനെടുക്കില്ലന്നറിയാം….
എങ്കിലും…
നിത്യവും പൂത്തു വിടരുന്ന ചെമ്പരത്തി.
കാത്തിരിപ്പിൻ്റെ വേദന കടിച്ചമർത്തി വർഷങ്ങൾക്ക് ശേഷം പൂക്കുന്ന കുറിഞ്ഞി യെക്കാൾ …..
ആരെയും കാക്കാതെ…..
നിത്യവും വിടരുന്ന ചെമ്പരത്തി
മനുഷ്യന് ഒരു പാഠപുസ്തകമാണ്.
ലോകം നിന്നെ പരിഗണിച്ചില്ലങ്കിലും…’
ഭ്രാന്തനെന്ന് മുദ്രകുത്തിയാലും….,
നിന്നെ ഏല്പിച്ച ജോലികൾ ഉത്സാഹപൂർവ്വം ചെയ്യുക.
നിൻ്റെ മൂല്യം തിരിച്ചറിയുന്ന കാലത്ത്
ഓഷധക്കൂട്ടിലെന്ന പോലെ….,
ലോകം നിന്നെയും ചേർത്തു നിർത്തും.
നിൻ്റെ ജീവിത കാലത്ത്
നീ ആയിരിക്കുന്ന ഇടങ്ങളിൽ നിന്നെക്കുറിച്ച് ഒരു ദൈവിക പദ്ധതിയുണ്ട്.
അപരൻ്റെ കർമ്മങ്ങളിലെ
കുറവുകളെ നോക്കി
സ്വന്ത ജീവിത നിയോഗങ്ങൾ മറക്കരുത്.
ഓരോരുത്തരും ഈ ജീവിതത്തിൽ
തനിക്കേൽപ്പിക്കപ്പെട്ടിരിക്കുന്ന ധർമ്മം
യഥാകാലം നിറവേറ്റുന്നതിൽ
സംതൃപ്തി കണ്ടെത്തുക .
കാരണം നിന്നിൽ നിന്ന് ഫലം സ്വീകരിക്കാൻ
ദൈവം നിയോഗിച്ച മറ്റൊരാൾ
നിനക്കായ് കാത്തിരിക്കുന്നു.
” മകനേ എൻ്റെ വാക്കു കേൾക്കുക .
അത് അവഗണിക്കരുത്.
അവസാനം നീ അതിൻ്റെ വില അറിയും.
ഏതു ജോലിയും ഉത്സാഹപൂർവ്വം ചെയ്യുക.
നിന്നെ രോഗം ബാധിക്കുകയില്ല.”
( പ്രഭാഷകൻ 31 : 22 )
✍🏻Jincy Santhosh