വെള്ളത്തിൽ മഷി വീണ പോലെ…
മാനത്ത് സങ്കടം പരന്നു.
പിന്നെ മഴയായ് പെയ്തിറങ്ങി …
ചിലപ്പോൾ ആർദ്രമായ്….
മറ്റു ചിലപ്പോൾ തീർത്തും കഠിനമായ്…..
ഉതിർന്നു വീഴുന്നത്
നിസ്സഹായതയുടെ കവിൾത്തടത്തിലേക്ക്…
എങ്കിലും…
ഒഴുകിയെത്തുന്നിടത്തെല്ലാം ജീവൻ്റെ തുടിപ്പുകൾ പ്രദാനം ചെയ്താണ്
മഴയുടെ യാത്ര.
ഒഴുകപ്പെടലിൻ്റെ ദൈവശാസ്ത്രം
അവ ഏതിനും ജീവൻ നൽകുന്നു എന്നതാണ്.
തിരുവെഴുത്തുകളിൽ മഴ എപ്പോഴും അനുഗ്രഹത്തിൻ്റെ അടയാളമാണ്.
രാജാവിൻ്റെ അഭിവൃദ്ധിക്കു വേണ്ടി പ്രാർത്തിക്കുന്ന സങ്കീർത്തകൻ്റെ പ്രാർത്ഥന
” അവൻ വെട്ടി നിർത്തിയ പുൽപുറങ്ങളിൽ വീഴുന്ന മഴ പോലെയും ഭൂമിയെ നനയ്ക്കുന്ന
വർഷം പോലെയുമായിരിക്കട്ടെ.” എന്നാണ്.
(സങ്കീർത്തനം 72: 6 )
ദൈവത്തിൻ്റെ കനിവ് വെള്ളിനൂലുകളായി
ഭൂമിയെ തൊടുകയാണ് എന്ന്
എവിടെയോ വായിച്ചതോർക്കുന്നു.
മഴ ധ്യാനങ്ങളൊക്കെ നമ്മെ ക്ഷണിക്കുക അനുഗ്രഹത്തിൻ്റെ ഓർമ്മകളെ തേടാനും,
അപരൻ്റെ ജീവിതത്തിൽ അനുഗ്രഹത്തിൻ്റെ
മഴയായ് പെയ്തിറങ്ങാനുമാണ്.
ആരൊക്കെയോ
നിന്നെയും കാത്തിരിക്കുന്നു…..
ജീവിത വഴികളിലെ
അനുഗ്രഹമഴയ്ക്കായ്….
✍🏻 Jincy santhosh