കാനായിലെ കല്യാണo

യേശുവിൻെറ പരസ്യജീവിതകാലത്ത് ,
മറ്റു കല്യാണ വീടുകളിൽനിന്നും വ്യത്യസ്തമായി, തിരുവെഴുത്തി൯െറ താളുകളിൽ ഇടം പിടിക്കതക്കവിധം കാനായിലെ കല്യാണ വീടിൻെറ പ്രത്യേകത എന്തായിരുന്നു ?

കണക്കുകൂട്ടലുകൾ തെറ്റിയ ഒരു കുടുംബനാഥൻെറ വീട് ….,
സന്തോഷത്തിൻെറ സൽക്കാരവീഞ്ഞു തീർന്നു പോയ വീട് …,
നാണക്കേടി൯െറ നടുമുറ്റത്ത് നിറകണ്ണുകളോടെ നിൽക്കേണ്ടിവന്ന മാതാപിതാക്കളുടെ വീട് …
ഏതുനിമിഷവും അപമാനത്തി൯െറ വഴുക്കു൬ വരമ്പത്തേയ്ക്ക് വീഴാൻ സാധ്യതയുണ്ടായിരുന്ന ഒരു മണവാള൯െറ വീട്..

കുറവുകളെ നിറവുകളാ ക്കാൻ ക്രിസ്തു എത്തിയ വീട്…
2000 വർഷങ്ങൾക്കിപ്പുറവും തിരുവെഴുത്തി൯െറ താളിലു൦ സുവിശേഷകരുടെ നാവിലും ഇടംപിടിച്ച കാനായിലെ കല്യാണ വീട് …

നീ കണക്കുകൂട്ടിയ വഴിയിലൂടെയാവില്ല നിൻെറ ജീവിതം കടന്നു പോയത്….
നീ വരച്ച ചതുരവടിവി നകത്ത് നിൻെറ ജീവിതം ഒതുങ്ങിയിലായിരിക്കാം …. ജീവിതത്തിൽ ,
എടുത്ത തീരുമാനങ്ങൾ തെറ്റിപ്പോയ …..
ജീവിതത്തിൻെറ ഇടനാഴികളിൽ വഴിതെറ്റിപ്പോയ…. കണക്കുകൂട്ടലുകൾ തെറ്റിയ….
പ്രിയപ്പെട്ടവരോട് ഇടപെട്ട രീതികൾ തെറ്റിപ്പോയ … സന്തോഷ ത്തിൻെറ ,സമാധാനത്തി൯െറ വീഞ്ഞു തീർന്നുപോയ …
ഒഴിഞ്ഞ ജീവിതകൽഭരണിയുടെ മുമ്പിൽ ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന …
നിന്നിലേക്ക് ഒരു പ്രത്യേക ശ്രദ്ധ ക്രിസ്തുവിന് ഉണ്ട്.

കാനായിലെ കല്യാണ വീട്ടിൽ പച്ചവെള്ളം മേൽത്തരം വീഞ്ഞാക്കി മാറ്റിയവ൯,
നിൻെറ ജീവി്തത്തിലേക്ക് കടന്നു വരുമ്പോൾ ,
ജീവിതത്തിൻെറ രുചി മാറും …. സാധ്യതകൾ വളരും .

കടപ്പാട് Fr.Daniel poovannathil
✍🏻Jincy Santhosh