പ്രാർത്ഥന

പ്രശ്ന സങ്കീർണമായ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
മനുഷ്യന് പരിഹരിക്കാൻ സാധിക്കാത്ത വലിയ പ്രതിസന്ധികളുടെ മുമ്പിൽ അവൻ പകച്ചു നിന്നു പോകുന്നു.

“ദൈവം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. എന്നാൽ…, പ്രാർത്ഥിക്കുന്ന മനുഷ്യൻ ദൈവത്തെ നിയന്ത്രിക്കുന്നു.”
( വിശുദ്ധ ജോൺ ക്രിസോസ്റ്റം .)

ശക്തവും വിശ്വാസ പൂർണവുമായ പ്രാർത്ഥനയിലൂടെ ഒരു വിശ്വാസിക്ക് ദൈവത്തിൻ്റെ ഹൃദയത്തെ സ്വാധീനിക്കുവാനും അതുവഴി ലോകത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാനും കഴിയുമെന്നത് വിശുദ്ധ വേദപുസ്തകം കൃത്യമായി സാക്ഷൃപ്പെടുത്തുന്നുണ്ട്‌.

“കർത്താവ് ഇസ്രായേൽക്കാർക്ക് അമോര്യരെ ഏല്‌പിച്ചു കൊടുത്ത ദിവസം. ജോഷ്വാ അവിടുത്തൊട് പ്രാർത്ഥിച്ചു.
അവർ ശത്രുക്കളോട് പ്രതികാരം ചെയ്യും വരെ സൂര്യൻ നിശ്ചലമായി നിന്നു. ചന്ദ്രൻ അനങ്ങിയതുമില്ല.
അങ്ങനെ ആകാശ മധ്യത്തിൽ ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ നിന്നു.”
(ജോഷ്വാ 10:13-17)

നമ്മുടെ ദൈവം ഒരു മനുഷ്യൻ്റെ വാക്കു കേട്ട് ഇസ്രായേലിനു വേണ്ടി പ്രപഞ്ച ഗോളത്തിലെ ഏറ്റവും വലിയ ഗ്രഹങ്ങളായ ചന്ദ്രനെയും സൂര്യനെയും നിശ്ചലമാക്കിയെങ്കിൽ…,
ഈ സൗരയൂഥത്തിലെ ഒരു ചെറിയ ഗ്രഹമായ ഭൂമിയിലെ എല്ലാ ശക്തികളെയും പുതിയ ഇസ്രായേലായ നമുക്കു വേണ്ടി അവിടുന്ന് നിയന്ത്രിക്കുക തന്നെ ചെയ്യും.

എത്ര വലിയ പ്രതിസന്ധിയിലാണ് നാം അകപ്പെട്ടിരിക്കുന്നത് എങ്കിലും നഷ്ട ധൈര്യരാകേണ്ട കാര്യമില്ല.

ഒന്നു മാത്രമേ നാം ചെയ്യേണ്ടൂ.
സ്വന്തം ബുദ്ധിയിൽ ആശ്രയിക്കരുത്. വ്യവസ്ഥകൾ വയ്ക്കാതെ ദൈവത്തിലേക്ക് തിരിയുക.
ശക്തി ലഭിക്കുവാനായി തീഷ്ണമായി ദാഹിച്ച് പ്രാർത്ഥിക്കുക.
എന്തെന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ദൈവസന്നിധിയിൽ ഉത്തരമുണ്ട്.

✍🏻Jincy Santhosh