“സ്വർഗരാജ്യം
തൻ്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.”
(മത്തായി 20: 1)
‘ അതിശയ’ മെന്ന മാനുഷിക വികാരത്തിൻ്റെ മാസ്മകരികത നിറഞ്ഞു നിൽക്കുന്ന ഇടമാണ് സ്വർഗം.
കയറാൻ കൊതിക്കുന്നവനും
കയറി വിരാജിക്കുന്നവനും ഒരേ ഭാവം.
” അതിശയം’
പുത്രൻ ക്ഷണിച്ചു വന്നവരിൽ നേരത്തെ എത്തിയവരും വൈകിയെത്തിയവരും ഉണ്ടായിരുന്നു.
കൂലി നൽകിയപ്പോൾ ഇരുകൂട്ടരുടെയും
മുഖത്ത് ‘ അതിശയം’.
ഒരു കൂട്ടർ ‘ നാളെ ‘ കളുടെ സാന്നിധ്യം
ഉറപ്പു നൽകിയപ്പോൾ മറ്റേ കൂട്ടർ
പഴി പറഞ്ഞു പരിതപിക്കുന്നു.
ഇല്ലായ്മയിൽ വിളി കേട്ട് വേലക്കെത്തിയപ്പോൾ ഒന്നും കൈവശമുണ്ടായിരുന്നില്ല…, ഇരുകൂട്ടർക്കും.
അപരൻ്റെ കൈയ്യിലെ കൂലിയെ സ്വന്തം
കണ്ണുകളാൽ എണ്ണി തിട്ടപ്പെടുത്തുന്ന
മനുഷ്യനൊന്നറിയണം
“Counting others sin
doesn’t make me a Saint “
എന്നിലെ അയോഗ്യതയെ ധ്യാനിച്ചാൽ
സ്വന്തമായൊന്നും ഇല്ല എന്ന തിരിച്ചറിവിലെത്തും.
ഈ തിരിച്ചറിവ് ദൈവകരുണയോട്
ജീവിതം ചേർത്തു വയ്ക്കാൻ നമ്മെ നിർബന്ധിക്കും ….. നിർബന്ധിക്കണം.
ഇല്ലെങ്കിൽ ജീവിതത്തെ പഴി പറഞ്ഞവരുടെ കൂട്ടത്തിലേക്ക് ഞാനും നീയും എണ്ണപ്പെടും.
✍🏻Jincy Santhosh