ജീവൻ

മനുഷ്യജീവിതത്തിലെ രണ്ടു സാധ്യതകളാണ് ചാവുകടലും ഗലീലിയാക്കടലും.

ഗലീലി ജീവൻ തുടിക്കുന്നതാണ്.
ജീവജാലങ്ങൾക്കും പ്രകൃതിക്കും അത് ജീവൻ്റെ ഉണർവ്വേകുന്നു.
ജീവൻ്റെ നാഥനായ ക്രിസ്തു ഗലീലി കടലിൻ്റെ തീരമാണ് തൻ്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കിയത്.

എന്നാൽ ചാവുകടൽ…. അതിൻ്റെ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ജീവനില്ലാത്തതാണ്.
അതിൽ ജീവൻ്റെ തുടിപ്പില്ല.

ഈ രണ്ടു കടലുകളും വെള്ളം സ്വീകരിക്കുന്നത് ജോർദ്ദാൻ നദിയിൽ നിന്നാണ്.
പിന്നെ എന്തുകൊണ്ട് ഒന്നു ഫലദായകവും മറ്റൊന്ന് ഫലരഹിതവും ആയി?

ഗലീലി സ്വീകരിക്കുന്നതു പോലെ തന്നെ കൊടുക്കുന്നു. അതിനാൽ അവിടെ ജീവനുണ്ട്.
ചാവുകടൽ സ്വീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. പകർന്നു കൊടുക്കുന്നില്ല. അതിനാൽ അതിൽ ജീവനില്ല.

ലഭിക്കുന്നതെല്ലാം ദൈവത്തിൻ്റെ ദാനമാണ് ‘ എന്ന തിരിച്ചറിവിൽ ഉദാരമായി കൊടുക്കാൻ തയ്യാറാവുക.
സമ്പത്ത് മാത്രമല്ല, കഴിവുകളും, അറിവും….
സമയവും എല്ലാം.
അപ്പോൾ ജീവിതം ഗലീലികടലിലെ വെള്ളം പോലെ ഫലം പുറപ്പെടുവിക്കും.
അപ്പോൾ ക്രിസ്തു നമ്മുടെ ജീവിതതീരത്ത് നിറസാന്നിധ്യമാവും.

എന്നാൽ ദൈവത്തിൽ നിന്ന് സ്വീകരിക്കുന്നത് ഒന്നും നല്കാതിരുന്നാൽ ജീവിതം ചാവുകടൽ പോലെ ഫലരഹിതമാവും.

“കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന്‌ അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.”
(ലൂക്കാ 6 : 38 )

✍🏻Jincy Santhosh