താലന്തുകൾ

” അവൻ ഓരോരുത്തൻ്റെയും കഴിവിനനുസരിച്ച് “
(മത്തായി 25: 15)

വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ…… തുരുമ്പുപിടിക്കും.
കെട്ടികിടക്കുന്ന വെള്ളത്തിന് ……..
പരിശുദ്ധി നഷ്ടപ്പെടും.
തണുപ്പിൽ വെള്ളം മഞ്ഞായി മാറും.
പ്രവൃത്തിക്കാതിരുന്നാൽ ……..
മനസ്സിൻ്റെ ശക്തി ചോർന്നു പോകും.

കിട്ടിയ അവസരങ്ങളെ ചൂഷണം ചെയ്ത് നമ്മുടെ താലന്തുകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കണം.
സ്ഥിരോത്സാഹമാണ് താലന്തുകൾ വർദ്ധിപ്പിക്കാനുള്ള മാർഗ്ഗം.

ദൈവം മനുഷ്യന് പല തരത്തിലുള്ള
ദാനങ്ങൾ കൊടുത്തിരിക്കുന്നു.
തനിക്ക് കിട്ടിയത് എത്രയെന്നതല്ല;
എങ്ങനെ അത് ഉപയോഗിച്ചു
എന്നതാണ് പ്രധാനം.

ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന
സുപ്രധാന താലന്ത് യേശു ക്രിസ്തുവാണ്.
അവിടുത്തെ സുവിശേഷമാണ്.
നാം ആ സുവിശേഷത്തിൽ
വളരുന്നുണ്ടോ……?
നാം അറിഞ്ഞ സുവിശേഷത്തെ ജീവിതത്തിൽ പകർത്തുന്നുണ്ടോ ….? പകർന്നു കൊടുക്കുന്നുണ്ടോ….?

✍🏻Jincy santhosh