സ്വർഗ്ഗാരോപണം

“നന്മ നിറഞ്ഞ ജീവിതം;
ഒടുവിൽ സ്വർഗ്ഗാരോപണം”

നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ – ദൈവം

“ഹെനോക്ക് ദൈവത്തിന് പ്രിയങ്കരനായി ജീവിച്ചു.പിന്നെ അവനെ കണ്ടിട്ടില്ല. ദൈവം അവനെ എടുത്തു.” (ഉല്‌പത്തി 5:24)

പൂർണ്ണമായി തന്നെ അനുകരിച്ചവൾക്ക് നല്കിയ വരവേല്‌പ്പ്……
സ്വർഗ്ഗം മുഴുവനും ആഹ്ലാദിച്ച മഹോത്സവം ..!

മക്കളായ നമ്മുടെ
നിത്യ രാജ്യത്തേയ്ക്കുള്ള എതിരേല്പ്പിൽ അകമ്പടിയ്ക്ക് നേതൃത്വം കൊടുക്കാൻ
ഒരു സർവ്വലോക രാജ്ഞി …!!!

അമ്മയും മകനും ആയിരിക്കുന്നിടത്ത് നമ്മളും ആയിരിക്കാൻ….
അവരുടെ മഹത്വം നമ്മളും കാണാൻ…..
അതിലൊരോഹരി പങ്കിടാൻ….
മനുഷ്യ ശരീരത്തിൻ്റെ മഹത്വം മനസ്സിലാക്കാൻ…..

മഹോന്നത പദവിയിലെ മഹത്വം ഭുജിക്കുമ്പോഴും …;
മകൻ ചോര ചിന്തി തൻ്റെ ജീവൻ
വില കൊടുത്ത് വാങ്ങിയ
മക്കളെക്കുറിച്ചുള്ള
ഉത്ക്കണ്ഠയാൽ ……
വേദനയുടെ താഴ്‌വാരയിലേയ്ക്ക് നിരന്തരം ഇറങ്ങി വരുന്ന അമ്മ മറിയം.

നാം കൂടെയില്ലെങ്കിൽ സന്തോഷം പൂർത്തിയാകാത്ത ഒരമ്മയുടെ വാത്സല്യത്തിൻ്റെ കുത്തൊഴുക്ക്…!!

✍🏻Jincy Santhosh