പാറകൾക്കും മലകൾക്കും ഇടയിലൂടെ കുത്തിയൊലിച്ചാണല്ലോ അരുവികളും നദികളും ശാന്തത കൈവരിക്കുന്നത്.
ജീവിത വഴികളിൽ ഭയപ്പെടുക, തളർന്നു പോകുക എന്നത് മനുഷ്യസഹജമാണ്.
അതു കൊണ്ടാണല്ലോ’ ഭയപ്പെടേണ്ടാ ‘ എന്ന് അനേക പ്രാവശ്യം വിശുദ്ധ ബൈബിൾ ആവർത്തിക്കുന്നത്.
ഭയചകിതനായ മനുഷ്യന് ദൈവം നല്കുന്ന ഒരു ആശ്വാസ ദൂതാണത്.
ദൈവാത്മാവിനോട് ചേർന്ന് യാത്ര ചെയ്യുന്ന വിശ്വാസിയുടെ ജീവിതം കൊടുങ്കാറ്റിന് നടുവിലും ശാന്തത കൈവരിക്കാൻ പ്രാപ്തമാകും.
ജീവിതത്തിൽ ഇരുളടഞ്ഞ
വഴികൾ തങ്ങേണ്ടി വരുന്ന മനുഷ്യ ജീവിതം പുഴ പോലെയാണം. പിടയുന്ന മനസ്സിന് ശാന്തിയുടെ തുരുത്തുകൾ നഷ്ടപ്പെടുമ്പോൾ …,
അടുപ്പിച്ച് നിർത്തണ്ടവർ അകലങ്ങളിലേക്ക് ചേക്കേറുമ്പോൾ …
അശാന്തിയുടെ നടുവിലും ശാന്തതയോടെ ദൈവത്തിലാശ്രയിച്ച് ജീവിതത്തെ മുറുകെ പിടിക്കണം.
ദുരിത വേളകളിൽ ഒരു തവണ മാത്രം പറയുന്ന “ദൈവത്തിനു മഹത്വം”
ഐശ്വര്യസമൃദ്ധിയിലെ ഒരായിരം കൃതജ്ഞതയുടെ പ്രവൃത്തികളെക്കാൾ വിലയുള്ളതാണ്.
ദൈവത്തിൻ്റെ അനുഗ്രഹമാണ് മനുഷ്യൻ്റെ ഔദാര്യത്തേക്കാൾ വലുത്.
“കര്‍ത്താവാണു നിന്‍െറ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.”
(നിയമാവര്‍ത്തനം 31 : 8 )
✍🏻Jincy Santhosh