കൊച്ചി: ആരാധനാലയങ്ങള്‍ തുറന്ന് ഉപാധികളോടെ ആരാധനകര്മ്മങ്ങള്ക്കുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ക്രൈസ്തവ സഭാധ്യക്ഷന്മാര് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി.
നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയാണെങ്കിലും ദേവാലയങ്ങളില്‍ ആരാധനാശുശ്രൂഷകള്‍ ആരംഭിക്കണമെന്ന വിശ്വാസികളുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് നിവേദനം കൂടുതല്‍ ഇളവുകളോടെ രോഗവ്യാപനം ഒഴിവാക്കത്തക്ക രീതിയില്‍ ജനജീവിതത്തെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും ഇപ്പോഴത്തെ രീതിയില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ ജനങ്ങളുടെ മാനസികസംഘര്‍ഷം വര്‍ദ്ധിക്കുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ആര്‍ക്കും തടയാനാവില്ലെന്നും നിവേദനം പറയുന്നു.
50 പേര്‍ക്കെങ്കിലും പങ്കെടുക്കാവുന്ന രീതിയില്‍ ആരാധനാശുശ്രൂഷകള്ക്കുള്ള അനുവാദം നല്‍കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.