ഷാര്‍ജ: സെന്റ് മൈക്കിള്‍സ് കാത്തലിക് ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. യൂസഫ് സമി യൂസഫ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 62 വയസായിരുന്നു. മൂന്നാഴ്ചയിലേറെയായി ഷെയ്ഖ് ഖാലിഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു.
അറബ്, ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന വിശ്വാസികള്‍ക്കിടയില്‍ അദ്ദേഹം ഏറെ സുപരിചിതനായിരുന്നു. ലെബനോന്‍ സ്വദേശിയായ ഇദ്ദേഹം കപ്പൂച്ചിന്‍ സഭാംഗമാണ്.
1993 മുതല്‍ ഗള്‍ഫ് മേഖല കേന്ദ്രീകരിച്ച് സേവനം ചെയ്തുവരികയായിരുന്നു. സംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇതുവരെയും തീരുമാനം ആയിട്ടില്ല.