മരണം

ഈ ലോകത്തിലെ പ്രവാസ ജീവിതത്തിന്റെ മടക്കയാത്രയാണ് മരണം.
മരണം വിശുദ്ധന് ആനന്ദകാരണവും പാപിക്ക് ഭീതി കാരണവും ആണ് .

മരണം എന്ന യാഥാർത്ഥ്യം ജീവിതത്തിൻറെ തിരക്കുകൾക്കിടയിൽ മറയപ്പെടുന്നു .ഒരിക്കലും ഒഴിവാക്കാൻ ആവാത്ത… ഒഴിവു കഴിവുകൾ പറയാനാവാത്ത… ആ യാഥാർത്ഥ്യത്തെ പുൽകാൻ നീ ഒരുങ്ങിയിട്ടുണ്ടോ…?

മരണത്തെക്കുറിച്ച് സദാ ചിന്തിക്കാൻ കഴിയുക എന്നത് ദൈവത്തിൻെറ മഹത്തായ ദാനം ആണ്

മരണത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള ഓർമ്മ ഏത് സാഹചര്യത്തിലും ഏത് പ്രവർത്തി ചെയ്യുമ്പോഴും നിന്നിൽ ഉണ്ടെങ്കിൽ ,
നീ ഒരിക്കലും പാപം ചെയ്യില്ല .
ഇനി എത്ര സമയം അവശേഷിച്ചിരിക്കുന്നു എന്നറിയായ്കയാൽ അനുതാപവും പ്രാർത്ഥനയും ഒട്ടും കുറയ്ക്കാതെ പുണ്യ പ്രവർത്തികളിൽ ആവേശത്തോടെ നീ മുഴുകു൦.
ഡഡ
അനശ്വരമായ ശരീരത്തിനായി ഒരു കല്ലറയിൽ വിതയ്ക്കപ്പെടാൻ ഉള്ള വിത്താണ് നിൻെറ ഈ ശരീരം. പിന്നീടത് മഹത്വീകൃതമാകും.

“ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെ പറ്റി ഓർക്കണം. എന്നാൽ നീ പാപം ചെയ്യുകയില്ല.
” (പ്രഭാഷകൻ 7 :36 )

പാദം ഈ മണ്ണിലും ദൃഷ്ടി വിണ്ണിലും ഉറപ്പിച്ചുള്ള ഈ ജീവിതയാത്രയിൽ
” ഞാൻ നല്ല ഓട്ടം ഒാടി .നന്നായി അധ്വാനിച്ചു .എൻെറ ഓട്ടം പൂർത്തിയാക്കി”യെന്ന് ജീവിച്ചിരിക്കെ തന്നെ പറയാൻ പരിശ്രമിക്കുക .

✍🏻Jincy Santhosh