ചങ്ങാത്തം

ഓടാത്ത വാച്ച് കയ്യിൽ കിട്ടിയതുപോലെയാണ് ചില ചങ്ങാത്തങ്ങൾ
കൂടെയുണ്ടോ..? ഉണ്ട്. എന്നാൽ വല്ല പ്രയോജനവും ഉണ്ടോ…?ഇല്ല .

ചങ്ങാത്തം കൂടി ചതിക്കുക എന്ന തന്ത്രം സാത്താൻ ആദ്യമായി പയറ്റുന്നത് ഉല്പത്തിയിലാണ് .വളരെ തന്ത്രപൂർവ്വം അവൻ ഹവ്വയുടെ മനസ്സിൽ കയറിപ്പറ്റുന്നു .

ഫ്രാൻസിസ് മാർപാപ്പ അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് “സാത്താനുമായി ഹവ്വ സംവാദത്തിന് ഒരുങ്ങിയപ്പോൾ തന്നെ സാത്താൻ വിജയിച്ചു. അവനുമായി അവൾ സംസാരത്തിൽ ഏർപ്പെടരുതായിരുന്നു
ആ സംവാദത്തിലൂടെ ഹവ്വയുടെ വിശ്വാസം സാത്താൻ പിടിച്ചു പറ്റുന്നു.

പിന്നീട് ….ദൈവം കൂട്ടുതന്നവനോട് ഒരു വാക്കുപോലും ചോദിക്കാതെ സർപ്പം നൽകിയ പഴം കഴിച്ചു ആദ്യ പാപത്തിന് തുടക്കം കുറിക്കുന്നു. അതിന്റെ ഒരു ഓഹരി ആദത്തിനും കൊടുത്ത് അവൾ അവനെ കൂട്ടുപ്രതി യാക്കുന്നു .
ആദ്യ മാതാപിതാക്കൾക്ക് പറുദീസ നഷ്ടമാക്കിയത് പോലെ,
ചങ്ങാത്തം കൂടി ചതിക്കുന്ന തന്ത്രം സാത്താൻ ഇന്നും പയറ്റുന്നുണ്ട് .

എല്ലാവരോടും എല്ലാത്തിനും മറുപടി പറയണമെന്നില്ല .കൂടെ ജീവിക്കുന്നവരെക്കാൾ അധികം കൂട്ടുകൂടിയ വരെ വിശ്വസിക്കരുത് .കൺമുന്നിലുള്ള പ്രിയപ്പെട്ടവരേക്കാൾ അധികം കാണാമറയത്തുള്ള പ്രിയങ്ങൾക്ക് വില കൊടുക്കരുത് .

സൗഹൃദങ്ങൾ വഴിതെറ്റുന്ന ഇക്കാലത്ത് നല്ല സൗഹൃദങ്ങൾ തിരിച്ചറിയാൻ ക്രിസ്തുവിനോട് സൗഹൃദം കൂടുക .

“സഹോദരനെ ചതിക്കാന്‍ ശ്രമിക്കരുത്‌;
സ്‌നേഹിതനോടും അങ്ങനെതന്നെ.”
(പ്രഭാഷകന്‍ 7 : 12)

✍🏻Jincy Santhosh