സാംബിയ: കോവിഡ് കാലത്ത് വൈദികരെയോ ഇടവകയെയോ മറക്കരുതെന്ന് വിശ്വാസികളോട് രൂപതാധ്യക്ഷന്റെ ഓര്‍മ്മപ്പെടുത്തല്‍. നിങ്ങളുടെ സന്മനസും ഔദാര്യവും കൂടുതല്‍ പ്രകടമാക്കേണ്ട അവസരമാണ് ഇത്. വിശ്വാസാധിഷ്ഠിതമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കപ്പെടാനുള്ള വേള. പള്ളിയുടെ വിവിധതരം ബില്ലുകള്‍- ഇലക്ട്രിസിറ്റി, വെള്ളം- എന്നിവ അടയ്ക്കാന്‍ വിശ്വാസികള്‍ മറക്കരുത്. സാംബിയായിലെ ലിവിംങ്സ്റ്റണ്‍ രൂപതാധ്യക്ഷന്‍ ബിഷപ് കലുംബായുടെ അഭ്യര്‍ത്ഥനയാണ് ഇത്.
സാമ്പത്തികമായോ അല്ലാതെയോ വിവിധതരത്തില്‍ ഇടവകയെ സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കടമയുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോക് ഡൗണ്‍ മൂലം ഇവിടെ ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലും കത്തോലിക്കാ റേഡിയോ സ്റ്റേഷന് വഴി നല്കുന്ന ആത്മീയ ഉണര്‍വിനെയും ബിഷപ് കലുംബാ പ്രശംസിച്ചു.