“അനന്തരം അവൻ ആ ശിഷ്യനോട് പറഞ്ഞു .ഇതാ നിന്റെ അമ്മ.” അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭാവനത്തിൽ സ്വീകരിച്ചു.
( യോഹന്നാൻ 19: 27)
കാൽവരിയിലെ ദുഃഖവെള്ളിയുടെ സന്ധ്യയിൽ….
ദുഃഖം താങ്ങാനാവാതെ കാലിടറുന്ന അമ്മ മറിയത്തെ ചെങ്കോട് ചേർത്ത് പിടിച്ച് അമ്മയായി സ്വീകരിച്ചു ഗാഗുൽത്തായുടെ ചെരിവുകൾ ഇറങ്ങി തൻെറ ഭവനത്തിലേക്ക്… ഹൃദയത്തിലേക്ക്… ആനയിച്ച യോഹന്നാൻ.
മൂന്ന് ഇരവ് പകലുകളിലെ അമ്മ മടിത്തട്ടിന്റെ നിറസാന്നിധ്യം.
തിരു ലിഖിതങ്ങൾ സാക്ഷ്യപ്പെടുത്തുന്ന മുൻകോപിയും സ്ഥാനമോഹിയും ആയ യോഹന്നാൻ ഉത്ഥാന രഹസ്യത്തിന്റെ നേർക്കാഴ്ച ആദ്യം കാണാൻ ഓടിയെത്തിയെങ്കിലും, കല്ലറയുടെ അടുത്തെത്തിയപ്പോൾ മാതൃ വിനയഭാവം അവനിൽ ഉണർന്നു കല്ലറയ്ക്കുള്ളിൽ കടക്കാതെ സഹശിഷ്യനു വഴിമാറി കൊടുത്ത യോഹന്നാൻ …
യോഹന്നാൻ തന്റെ സുവിശേഷത്തിൽ 16 സ്ഥലങ്ങളിൽ പ്രിയപ്പെട്ട ശിഷ്യൻ…, മറ്റേ ശിഷ്യൻ.., വത്സല ശിഷ്യൻ.. എന്നൊക്കെയുള്ള വാക്കുകൾ ഉപയോഗിച്ച് ബോധപൂർവ്വം സ്വന്തം പേര് രേഖപ്പെടുത്താതെ ലോകത്തിൻെറ പ്രശംസകളിൽ നിന്ന് മാറിനിൽക്കാൻ വിനയം അഭ്യസിക്കാൻ അമ്മയുടെ സാന്നിധ്യം കാരണമായി.
ഒരു വ്യക്തി മറിയത്തോട് എത്ര കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നുവോ അത്രയും കൂടുതലായി മറിയം ആ വ്യക്തിയെ ദൈവത്തോട് ഐക്യപ്പെടുത്തുന്നു.
സഭയുടെ ചരിത്രത്തിലെ എല്ലാ വിശുദ്ധരും വിശുദ്ധ കുർബാനയും പരിശുദ്ധ അമ്മയും ആകുന്ന രണ്ടു തൂണുകളിൽ നിലയുറപ്പിച്ചവരായിരുന്നു. സ്വർഗ്ഗത്തെ സ്വന്തമാക്കാനുള്ള വഴി മറിയത്തെ സ്വന്തമാക്കുകയാണ് അറിയത്തെ സ്വന്തമാക്കിയവർക്ക് സ്വർഗ്ഗം കിട്ടിയെന്ന് ഉറപ്പിക്കാം
അമ്മയോളം ഉയർത്തപ്പെട്ടവരാരുമില്ല അമ്മയോളം താഴ്ത്തപ്പെട്ടവരും ആരുമില്ല
ദൈവ തിരുസന്നിധിയിൽ നാമോരോരുത്തരും എങ്ങനെയായിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നതാണ് പരിശുദ്ധ കന്യകാമറിയം
✍🏻Jincy Santhosh