ലോക്ക് ഡൗണ്‍ കാലത്ത് ചിലരൊക്കെ തല മുണ്ഡനം ചെയ്തു. മറ്റ് ചിലരാകട്ടെ തലയും ദീക്ഷയും നീട്ടിവളര്‍ത്തി. പക്ഷേ സാഹചര്യമനുസരിച്ച് ദീക്ഷയും മുടിയും വളര്‍ത്തിയവരായിരുന്നില്ല ഈ വിശുദ്ധര്‍.
തോമസ് മൂറിന്റെ താടി ചരിത്രം എല്ലാവര്‍ക്കും പരിചയുമുണ്ട്. തല വെട്ടാന്‍വേണ്ടി ശിരസ് നീട്ടികൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ നര്‍മ്മത്തിന്റെ ഭാഗമായിട്ടാണ് ആ താടി അനുസ്മരിക്കപ്പെടുന്നത്. തല വെട്ടിയാലും എന്റെ താടിക്ക് പരിക്കുണ്ടാക്കരുത് എന്നായിരുന്നു തോമസ് മൂറിന്റെ അപേക്ഷ.
അലക്‌സാണ്ട്രിയായിലെ വിശുദ്ധ ക്ലെമന്റാണ് മറ്റൊരു താടിക്കാരന്‍ വിശുദ്ധന്‍. ഇരുപതാം നൂറ്റാണ്ടിലെ രക്തസാക്ഷിയായ വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ ചിത്രങ്ങള്‍ രണ്ടുതരത്തില്‍ കാണപ്പെടാറുണ്ട്. അതിലൊന്ന് നീളന്‍ താടിയുള്ള കോള്‍ബെയാണ്.
താടി ധൈര്യത്തിന്റെ അടയാളമാണെന്ന വിശ്വാസമായിരുന്നു സഭാപിതാവായ വിശുദ്ധ അഗസ്റ്റ്യനുണ്ടായിരുന്നത്. മനുഷ്യന്‍ വളരുന്നു എന്നതിന്റെ സൂചനയായിട്ടാണ് അദ്ദേഹം താടിയെ കണ്ടിരുന്നത്. സാന്താക്ലോസിന്റെ പുരാവൃത്തത്തെ അനുസ്മരിപ്പിക്കുന്ന വിശുദ്ധ നിക്കോളാസുംനീണ്ട താടിക്കാരനാണ്. ഫിലിപ്പ് നേരിയാണ് മറ്റൊരു താടിക്കാരന്‍ വിശുദ്ധന്‍. ഇരുപതാം നൂറ്റാണ്ടിന്റെ വിശുദ്ധനാണ് പാദ്രെ പിയോ. പാദ്രെ പിയോയും നീണ്ട താടിക്കാരനായിരുന്നുവല്ലോ.
വിശുദ്ധ സിറില്‍ ആന്റ് മെത്തോഡിയസ് മുതല്‍ നമ്മുടെ യൗസേപ്പിതാവു വരെ വേറെയുമുണ്ട് നീട്ടിവളര്‍ത്തിയ താടിക്കാരായിട്ട്.