ബംഗ്ലാദേശിനെ 65 വര്‍ഷം സേവിച്ച മലയാളി കന്യാസ്ത്രീ ഓര്‍മ്മയായി


ധാക്ക: ബംഗ്ലാദേശിനെ 65 വര്‍ഷം സേവിച്ച മലയാളി കന്യാസ്ത്രീ തിയോണില അറയ്ക്കപ്പറമ്പില്‍ നിര്യാതയായി. 84 വയസുണ്ടായിരുന്നു. മരിയ ബോംബിന മിഷനറി സമൂഹത്തിലെ അംഗമായിരുന്നു.

ന്യൂമോണിയ ബാധയെതുടര്‍ന്നായിരുന്നു മരണം. 1955 ഡിസംബറിലാണ് സിസ്റ്റര്‍ തിയോണില ബംഗ്ലാദേശിലെത്തിയത്. നിരവധി സ്‌കൂളുകളുടെ ഹെഡ്മിസ്ട്രസായി സേവനം ചെയ്തിരുന്നു.

ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയാണ്. ഒമ്പതു മക്കളുള്ളകുടുംബത്തിലെ നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും പിന്നീട് സന്യാസജീവിതത്തിലേക്ക്പ്രവേശിച്ചു. സിസ്റ്റര്‍ തിയോണിലയുടെ സഹോദര വൈദികന്‍ ഏതാനും വര്‍ഷം മുമ്പാണ് മരണമടഞ്ഞത്.