വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ മ്യൂസിയം ജൂണ്‍ ഒന്ന് മുതല്‍ കര്‍ശന നിബന്ധനകളോടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ജൂണ്‍ മൂന്നിന് യൂറോപ്യന്‍ യൂണിയനില്‍ പെട്ട ടൂറിസ്റ്റുകള്‍ക്കായി ഇറ്റലിയുടെ അതിര്‍ത്തികള്‍ തുറന്നുകൊടുക്കുന്നതിന്റെ മുന്നോടിയായിട്ടാണ് മ്യൂസിയങ്ങള്‍ തുറക്കുന്നത്. മാത്രവുമല്ല ഇറ്റലിയുടെ വിനോദസഞ്ചാരമേഖലയുടെ വീണ്ടെടുപ്പിനും ഇത് സഹായകമാകും.
ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് വര്‍ഷം തോറും വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കാനെത്തുന്നത്. 87 മില്യന്‍ ഡോളര്‍ വര്‍ഷം തോറും ഇതുവഴി വരുമാനം ലഭിക്കുന്നുമുണ്ട്. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മാസങ്ങളായി മ്യൂസിയം അടഞ്ഞുകിടക്കുകയായിരുന്നു. ഇതുവഴി മില്യന്‍ കണക്കിന് ഡോളറിന്റെ വരുമാനമാണ് നഷ്ടമായിരിക്കുന്നത്.
തിങ്കള്‍ മുതല്‍ ശനി വരെയാണ് സന്ദര്‍ശകര്‍ക്ക് അനുവാദമുള്ളൂ. പത്തു പേരില്‍ കൂടുതല്‍ പ്രവേശനവുമുണ്ടായിരിക്കില്ല. തുടക്കത്തില്‍ പ്രദേശവാസികള്‍ക്ക് മാത്രമായിരിക്കും സന്ദര്‍ശനാനുവാദം.