വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനപശ്ചാത്തലത്തില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയായിരിക്കും പന്തക്കുസ്താ തിരുനാളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുകയെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ രാവിലെ 10 മണി്ക്കായിരിക്കും വിശുദ്ധ കുര്‍ബാന. സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ മാര്‍ച്ച് മധ്യത്തോടെ വിശ്വാസികള്‍ക്ക് പൊതുദര്‍ശനം അനുവദിക്കുന്നുണ്ടായിരുന്നില്ല. അതിനിടയില്‍ മെയ് 24 ന് സ്വര്‍ഗ്ഗാരോഹണതിരുനാള്‍ ദിനത്തില്‍ വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. പാപ്പ അവരെ ജനാലയ്ക്കല്‍ നിന്ന് ആശീര്‍വദിക്കുകയും ചെയ്തിരുന്നു.