കോസ്റ്റാ റിക്കാ: കോസ്റ്റ് റിക്കായില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാകുന്നു. ഇതോടെ സെന്‍ട്രല്‍ അമേരിക്കയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാകുന്ന ആദ്യ രാജ്യമാകുകയാണ് കോസ്റ്റാ റിക്ക. വിവാഹങ്ങള്‍ക്കു തുല്യപദവിയാണെന്ന് കോസ്റ്റാ റിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് പ്രസിഡന്റ് കാര്‍ലോസ് അല്‍വരാഡോ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു.
ഇതിനെതിരെ ശക്തമായ പ്രതികരണവുമായി കത്തോലിക്കാ സഭ രംഗത്തെത്തി. ഈ തീരുമാനം സഭയെ നിരാശപ്പെടുത്തിയെന്ന് ബിഷപ് ജോസ് മാനുവല്‍ ഗാര്‍ഷ്യ അറിയിച്ചു. സഭ തുടര്‍ന്നും വിവാഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെയും സൗന്ദര്യത്തെയും കുറിച്ചു പ്രഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുുടംബത്തിന്റെ മാന്യത സ്ത്രീയും പുരുഷനും ഒരുമിക്കുമ്പോഴാണ്. അതാണ് ആദരവും ദൗത്യവും. ഇക്കാര്യം അറിയുന്നവരാണ് ക്രൈസ്തവര്‍. അദ്ദേഹം പറഞ്ഞു.