ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ മാത്രമെന്ന് പിണറായി വിജയന്‍; കള്ളുകുടിയന്മാരോട് കാണിക്കുന്ന താല്പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ നേരിടാനായി അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കാനാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ തുറന്നാല്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ ഇക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കെ മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. കള്ളുകുടിയന്മാരോട് കാണിക്കുന്ന താല്പര്യം ദൈവവിശ്വാസികളോടും കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരാധനലായങ്ങളില്‍ വെര്‍ച്വല്‍ സമ്പ്രദായം കൊണ്ടുവരാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാരിനോട് ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും ആവശ്യപ്പെട്ടിരുന്നു.