വത്തിക്കാന്‍ സിറ്റി: എല്ലാ ക്രൈസ്തവരെയും പുതിയ പന്തക്കുസ്തായ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചൊരുങ്ങാന്‍ കാരിസിന്റെ ക്ഷണം. ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവവിഭാഗങ്ങളോടും വെര്‍ച്വലായി പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നാണ് കാരിസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഞായറാഴ്ച റോമിലെ പ്രാദേശികസമയം രാത്രി പത്തുമണിക്കാണ് പ്രാര്‍ത്ഥന. അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലെ പന്തക്കുസ്തയെക്കുറിച്ചുള്ള വിവരണം വായിച്ച് ധ്യാനിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്. തുടര്‍ന്ന് വചനസന്ദേശവും പ്രാര്‍ത്ഥനയും നടക്കും.
അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ അവനവരുടെ ഭാഷകളില്‍ പ്രാര്‍ത്ഥിക്കുകയും ദൈവവചനം പ്രഘോഷിക്കുകയും ചെയ്യും. നൂറു രാജ്യങ്ങളിലെ പ്രതിനിധികള്‍ കാരിസ് വെബ്‌സൈറ്റ് വഴി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.