സന്യാസജീവിതത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് അത്തരം ധാരണകളെ മാറ്റിയെഴുതിക്കൊണ്ട് കഴിഞ്ഞദിവസം കളമശ്ശേരി എസ് എബിഎസ് പ്രൊവിന്‍ഷ്യാല്‍ ഹൗസില്‍ വച്ച് രണ്ടു എന്‍ജിനീയറിംങ് ബിരുദധാരികള്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി സന്യാസവസ്്ര്രതം സ്വീകരിച്ചു. സിസ്റ്റര്‍ അഞ്ജുറോസും സിസ്റ്റര്‍ ടീസ മണിപ്പാടവുമാണ് ലോകം തങ്ങള്‍ക്ക് വച്ചു നീട്ടാവുന്ന എല്ലാ ഉയര്‍ച്ചകളെയും ധൈര്യപൂര്‍വ്വം വേണ്ടെന്ന് വച്ച് ആത്മസമര്‍പ്പണത്തിന്റെ സന്യാസപാത തിരഞ്ഞെടുത്തത്.
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയാത്ത പ്രായത്തിലുമൊക്കെയാണ് സന്യാസിനികളായി പെണ്‍കുട്ടികള്‍ മഠത്തില്‍ ചേരുന്നത/ ചേര്‍ക്കുന്നത് എന്നൊക്കെയാണല്ലോ തല്പരകക്ഷികള് പ്രചരിപ്പിക്കുന്ന കല്ലുവെച്ച നുണകള്‍. അതിനിടയിലാണ് ഇത്തരം സന്യാസസ്വീകരണങ്ങളുടെ ശോഭ ഏറുന്നത്. സന്യാസജീവിതം അപവദിക്കപ്പെടുകയും അപഹസിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ സന്യാസിനിമാരുടെ സുധീരമായ സന്യാസജീവിതത്തിന്റെ തിരഞ്ഞെടുപ്പ് നല്കുന്ന സാക്ഷ്യം ഉന്നതമാണ്.
ഭാവിജീവിതത്തിലേക്കു വേണ്ട എല്ലാ പ്രാര്‍ത്ഥനകളും ആശംസകളും രണ്ടുപേര്‍ക്കും ഹൃദ്യമായി നേരുന്നു.