ബാള്‍ട്ടിമോറില്‍ വിശുദ്ധ കുര്‍ബാന പുനരാരംഭിച്ചു, പക്ഷേ ദിവ്യകാരുണ്യ സ്വീകരണം അനിശ്ചിതത്വത്തില്‍

ബാള്‍ട്ടിമോര്‍: വിശ്വാസികളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍്ബാന പുനരാരംഭിക്കാന്‍ അനുവാദം കിട്ടിയെങ്കിലും ദിവ്യകാരുണ്യസ്വീകരണം സ്വീകരിക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. ഹൗവാര്‍ഡ് കൗണ്ടി ഹെല്‍ത്ത ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. മതപരമായ ചടങ്ങുകളില്‍ മുമ്പോ ശേഷമോ അതിനിടയിലോ യാതൊരുതരത്തിലുള്ള ഭക്ഷണമോ പാനീയമോ കഴിക്കാന്‍ പാടില്ല എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

മതപരമായ കര്‍മ്മങ്ങളുടെ പട്ടികയില്‍ വിശുദ്ധ കുര്‍ബാനയും ഉള്‍പ്പെടുന്നു എന്നതിനാല്‍ ദിവ്യകാരുണ്യം വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഫലത്തില്‍ വന്നിരിക്കുന്നത്. വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമാണ് ദിവ്യകാരുണ്യമെന്നും ദിവ്യകാരുണ്യം സ്വീകരിക്കേണ്ടതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും അതിരൂപത ബോധിപ്പിച്ചുവെങ്കിലും അതിനെക്കുറിച്ച് ആരോഗ്യവകുപ്പ് മൗനം തുടരുകയാണ്.