ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം; പ്രതിഷേധവുമായി ക്രൈസ്തവ നേതാക്കന്മാര്‍

ലോകമനസാക്ഷിയെ നടുക്കിക്കളഞ്ഞ ആ വീഡിയോദൃശ്യത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതേയില്ല. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ നടുറോഡിലിട്ട് ശ്വാസം മുട്ടിച്ചു കൊന്നതിനെതിരെ അമേരിക്കയില്‍ വ്യാപകപ്രതിഷേധം.

ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങിയപ്പോള്‍ വിവിധ ക്രൈസ്തവ നേതാക്കള്‍ ഈ കൊലപാതകത്തെ അപലപിച്ചു. വംശഹത്യയ്‌ക്കെതിരെ നാം അണിനിരക്കണമെന്ന് ക്രൈസ്തവ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹൃദയം തകര്‍ക്കുന്ന കാഴ്ചയായിരുന്നു അതെന്നും ഒരു മനുഷ്യന്റെ അമൂല്യമായ ജീവിതം അനീതിക്ക് പാത്രമായി നഷ്ടപ്പെട്ടുവെന്നും അവര്‍ പ്രതികരിച്ചു.

തിങ്കളാഴ്ചയാണ് സൗത്ത് മിന്നെപ്പോളീസില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് നിലത്തു കിടത്തി കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയത്.

ജോര്‍ജിന് നീതി കിട്ടുമെന്ന് പ്രസിഡന്റ് ്ട്രംപ് സംഭവത്തോട് പ്രതികരിച്ചു. മിന്നെപ്പോളീസ് മേയര്‍ ജേക്കബ് േ്രഫ കറുത്തവര്‍ഗ്ഗക്കാരോട് മാപ്പ് ചോദിച്ചു.