ചെന്നൈ: മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയിലെ ഫാ. പാസ്‌ക്കല്‍ പെട്രേസ് കോവിഡ് ബാധിച്ച് മരണമടഞ്ഞു. .70 വയസായിരുന്നു. ഒമെന്‍ണ്ടുററര്‍ തമിഴ്‌നാട് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ വച്ച് മെയ് 30 ന് രാത്രി ഏഴു മണിക്കായിരുന്നു അന്ത്യം. നേരത്തെ പനിയെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ച ഇദ്ദേഹത്തിന് ടൈഫോയ്ഡ് ആണെന്ന് കണ്ടെത്തിയിരുന്നു.
ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് ഇത്തവണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഒട്ടുമിക്ക ആശുപത്രികളും പ്രായം കണക്കിലെടുത്ത് അവിടെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല എന്ന് പറയപ്പെടുന്നു.
ഒടുവില്‍ ഒമെന്‍ണ്ടുററിലെ ഹോസ്പിറ്റലില്‍ എത്തിച്ച് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നു.