കോവിഡിന്റെ പേരില്‍ ലാഭം കൊയ്യുന്നവര്‍ക്കെതിരെ ഇഡോനേഷ്യന്‍ ബിഷപ്

ജക്കാര്‍ത്ത: കോവിഡ് ലോകത്തില്‍ ദുരിതങ്ങള്‍ വിതച്ചുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ പേരില്‍ നേട്ടങ്ങള്‍ കൊയ്യുന്നവര്‍ക്കെതിരെ ഇഡോനേഷ്യന്‍ ബിഷപ്. സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ക്കുവേണ്ടി ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ സ്വരം ഉയര്‍ന്നിരിക്കുന്നത്.

മാലൂക്ക് പ്രൊവിന്‍സിലെ സേക്രട്ട് ഹാര്‍ട്ട് ബിഷപ് പെട്രസ് കനിഷ്യസിന്റേതാണ് ഈ സ്വരം. പെന്തക്കോസ്ത് തിരുനാള്‍ ദിനത്തിലെ ലൈവ് സ്ട്രീമിങ്ങിലാണ് പകര്‍ച്ചവ്യാധിയുടെ ദുരിതങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കുന്നവര്‍ക്കെതിരെ അദ്ദേഹം ശബ്ദിച്ചത്. അവര്‍ ഇപ്പോള്‍ സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധി ഇല്ലാതായാല്‍ അവരുടെ വരുമാനം നിലയ്ക്കും. രാജ്യം പകര്‍ച്ചവ്യാധിക്കെതിരെ പോരാടുമ്പോള്‍ ചില വ്യക്തികളും രാഷ്ട്രീയക്കാരും ഗ്രൂപ്പുകളും ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ട്. ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരു പറയാതെയായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം

. ഇഡോനേഷ്യയുടെ സാമ്പത്തികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ദരിദ്രരും തൊഴില്‍രഹിതരുമായി മാറിക്കൊണ്ടിരിക്കുന്നു. അഴിമതിയിലൂടെ പണം സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന അധികാരിമോഹികളാണ് ഇവിടെയുള്ളത്. അവര്‍ പരിശുദ്ധാത്മാവിന് എതിരായിട്ടുള്ളവാണ്. അദ്ദേഹം പറഞ്ഞു.