വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ വംശവെറിക്ക് ഇരയായി പോലീസുകാരനാല്‍ കൊല്ല്പ്പെട്ട ജോര്‍ജ് ഫ്ളോയിഡിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. പൊതുദര്‍ശന വേളയിലാണ് പാപ്പ പ്രാര്‍ത്ഥിച്ചത്. വംശഹത്യയെ അദ്ദേഹം അപലപിക്കുകയും ചെയ്തു. അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പാപ്പ പ്രസംഗിച്ചത്.