യോഗ വ്യായാമമല്ല ആരാധനയെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ക്കിടയില്‍ യോഗ നിരോധിച്ചു. യോഗ വ്യായാമമല്ല ആരാധനയാണെന്നും ഹിന്ദുമതത്തിന്റെ അടിസ്ഥാനഭാഗമാണ് അതെന്നുമാണ് വിശദീകരണം. സഭയുടെ ഔദ്യോഗികവിശദീകരണം എന്ന നിലയില്‍ ജൂണ്‍മ ൂന്നിനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് കോവിഡിന്റെ സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ യോഗ പരിശീലനം വളരെ നല്ലതാണെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തിലാണ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ ഇക്കാര്യം വ്യക്തമാക്കിയത്.

അന്തര്‍ദ്ദേശീയ യോഗ ദിനം യുഎന്നിന്റെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നതിനെതിരെ 2015 ല്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.