ന്യൂഡല്‍ഹി: ദിവ്യകാരുണ്യസ്വീകരണം കുര്‍ബാനയ്ക്ക് ശേഷമായാല്‍ മതിയെന്ന് സിബിസിഐ. കുര്‍ബാനയ്ക്ക് ശേഷം പള്ളിക്ക് പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പലിലോ അകലം പാലിച്ച് കൈകളില്‍ ദിവ്യകാരുണ്യം നല്കാവുന്നതാണെന്നും സിബിസിഐ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പറയുന്നു.
കുര്‍ബാന നല്കുമ്പോള്‍ വിശ്വാസിയുടെ കൈയില്‍ സ്പര്‍ശിച്ചുപോയാല്‍ അണുവിമുക്തമാക്കിയ ശേഷംകുര്‍ബാന വിതരണം തുടരാം. കുര്‍ബാനകളുടെ എണ്ണം കൂട്ടാമെന്നും കുര്‍ബാന സമയം ഇടദിവസങ്ങളില്‍ പരമാവധി 30 മിനിറ്റും ഞായറാഴ്ചകളില്‍ 60മിനിറ്റും ആയി ക്ലിപ്തപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
പനിയോ ജലദോഷമുള്ളവര്‍ക്കും 65 വയസില്‍ മുകളിലും 10 വയസില്‍ താഴെയും പ്രായമുള്ളവരെയും കടമുള്ള ദിവസങ്ങളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയിട്ടുമുണ്ട്.