ഒഡീഷ: മതപ്പരിവര്‍ത്തനം നടത്തിയ കൗമാരക്കാരനെ ഹൈന്ദവ മതമൗലികവാദികള്‍ കഴുത്തറുത്തു കൊന്നു. ക്രൈസ്തവ മതപീഡനങ്ങളുടെ പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച ഒഡീഷയിലെ മാല്ക്കാന്ഗിരിയിലാണ് സംഭവം. സാമറു മാഡ്കാമി എന്ന കൗമാരക്കാരനാണ് മൃഗീയമായി കൊല്ലപ്പെട്ടത്. കഴുത്ത് ഛേദിക്കുകയും മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴിച്ചുമൂടുകയും ചെയ്തു.
അക്രമികള്‍ മൂന്നു ക്രൈസ്തവരെ ബലമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും മറ്റ് രണ്ടുപേര്അരോഗദൃഢഗാത്രരായതുകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടുകയാണുണ്ടായത്. എന്നാല്‍ സാമറുവിന് രക്ഷപ്പെടാനായില്ല.
മൂന്നുവര്‍ഷം മുമ്പാണ് ഈ പതിനാലുകാരന് പിതാവിനൊപ്പം ക്രിസ്തുമതം സ്വീകരിച്ചത്. നന്നേ ചെറുപ്പത്തിലേ അമ്മ മരിച്ചുപോയിരുന്നു.
ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. ഏറെ കുപ്രസിദ്ധി നേടിയ കാണ്ടമാല്‍ ക്രൈസ്തവ കലാപം നടന്നതും ഒഡീഷയിലായിരുന്നു.