ഫ്രാന്‍സ്: ലോക്ക് ഡൗണിനെതുടര്‍ന്ന് ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് തടസം നേരിടുമ്പോഴും വൈദികരുടെ അഭിഷേകച്ചടങ്ങുകള്‍ക്കോ നവപൂജാര്‍പ്പണങ്ങള്‍ക്കോ കുറവുകള്‍ നേരിടുന്നില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്നതുപോലെ വിശാലമായ രീതിയില്‍ അല്ല ചടങ്ങുകള്‍ നടക്കുന്നത് എന്നുമാത്രം. ചുരുങ്ങിയ ആളുകള്‍ മാത്രം സാക്ഷനിര്‍ത്തി ഏറ്റവും ഭയഭക്തി ബഹുമാനങ്ങളോടെയാണ് ഈ തിരുക്കര്‍മ്മങ്ങളെല്ലാം നടക്കുന്നത്.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിനകം ലോക്ക് ഡൗണ്‍കാലത്ത് നിരവധി പട്ടംകൊടുക്കല്‍ ശുശ്രൂഷകള്‍ നടന്നുകഴിഞ്ഞു. ഫ്രാന്‍സിലെ സെന്റ് സള്‍പീസ് ദേവാലയത്തില്‍ ജൂണ്‍ 27 ന് ഏഴു ഡീക്കന്മാര്‍ക്ക് പട്ടം കൊടുക്കല്‍ നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.
വളരെ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പള്ളിയിലെ ചടങ്ങുകളില്‍ സംബന്ധിക്കുന്നത്. കത്തോലിക്ക ടെലിവിഷനായ KTO വഴിയോ റേഡിയോ നോട്രഡാം വഴിയോ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളാകാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.