ഫാ. തോമസ് കോട്ടൂരിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂര്‍, ശിക്ഷ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷ വിധിച്ച സിബിഐ കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.

അടയ്ക്ക രാജുവിന്റെ മൊഴി വിശ്വസനീയമല്ലെന്നും വിചാരണ കോടതിയുടെ നടപടികള്‍ നിയമപരമായിരുന്നി്‌ല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 23 നാണ് അഭയകേസില്‍ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചത്.