ന്യൂഡല്‍ഹി: നാളെ ഭാരതകത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ അബോര്‍ഷനെതിരെ വിലാപദിനം ആചരിക്കും. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിലാപദിനമായി ഓഗസ്റ്റ് 10 ആചരിക്കുന്നത്. 20 ആഴ്ചവരെ പ്രായമുളള ഗര്‍ഭസ്ഥശിശുവിനെ എപ്പോള്‍വേണമെങ്കിലും അബോര്‍ട്ട് ചെയ്യാന്‍ നിയമത്തിന്റെ ആനൂകൂല്യമുള്ള നിയമമാണ് ഇത്.
ഇതിനെതിരെയാണ് വിലാപദിനം. ജീവന് അനുകൂലമായ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വിലാപദിനം ആചരിക്കുന്നതെന്ന് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് വ്യക്തമാക്കി.